‘ജീവനോടെ തിരിച്ചുപോകില്ല’; ഇന്ത്യൻ യുവതിക്ക് പാക് ഭർത്താവിന്റെ ഭീഷണി; സംഭവത്തിൽ ഇടപ്പെട്ട് സുഷമ

Sushma-swaraj sushma intervenes to help indian woman come back to india from pak

പാകിസ്താനിയുടെ ഭാര്യയാകേണ്ടി വന്ന ഇന്ത്യക്കാരിയെ അടിയന്തരമായി നാട്ടിലെത്തിക്കാനുള്ള നടപടികളുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കബിളിപ്പിക്കലിലൂടെയാണ് യുവതി പാകിസ്ഥാനിയുടെ ഭാര്യയായത്. യുവതി ഇപ്പോൾ പാകിസ്താനിൽ ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും തടവിലാണെന്ന് ഇവരുടെ പിതാവ് യൂട്യൂബ് എസ്ഒഎസ് വീഡിയോ വഴി സുഷമ സ്വരാജിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വിഷയത്തിലിടപെട്ട സുഷമ, മുഹമ്മദിയ ബീഗത്തെ സുരക്ഷിതമായി ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ എടുക്കാൻ ഇന്ത്യൻ ഹൈക്കമ്മിഷന് നിർദേശം നൽകി.

ഒമാൻ സ്വദേശിയാണെന്നു പറഞ്ഞ് ഏജന്റ് വഴി ടെലിഫോണിലൂടെയാണു മുഹമ്മദ് യൂനിസ്, മുഹമ്മദി ബീഗത്തെ നിക്കാഹ് കഴിച്ചത്. 1996ലായിരുന്നു ഇത്. ഒമാനിലെ മസ്‌കത്തിൽ മെക്കാനിക്കായിരുന്നു യൂനിസ്. വിവാഹം കഴിഞ്ഞ 12 വർഷങ്ങൾക്കുശേഷം ജോലി നഷ്ടപ്പെട്ടപ്പോഴാണ് പാകിസ്താൻ പൗരനാണു താനെന്ന് യൂനിസ് വെളിപ്പെടുത്തിയതെന്നും യുവതിയുടെ മാതാവ് ഹജാരാ ബീഗം അറിയിച്ചു. മൂന്ന് ആൺകുട്ടികളും രണ്ടു പെൺകുട്ടികളുമായി അഞ്ച് കുട്ടികളാണ് ഇവർക്കുള്ളത്. അമ്മ ഹിന്ദുസ്ഥാനിയാണെന്നും എല്ലാ ഹിന്ദുസ്ഥാനികളും ഹിന്ദുക്കളാണെന്നും യൂനിസ് കുട്ടികളോട് അധിക്ഷേപിച്ച് പറയാറുണ്ടെന്നും ഹജാരാ ബീഗം വ്യക്തമാക്കി. ഇന്ത്യയിലേക്കു ജീവനോടെ മടങ്ങിപ്പോകാൻ കഴിയില്ലെന്ന് ഇയാൾ മുഹമ്മദിയയെ ഭീഷണിപ്പെടുത്തിട്ടുമുണ്ട്.

അതേസമയം, മുഹമ്മദീയ ബീഗത്തെ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർ കണ്ടു സംസാരിച്ചെന്നും ഇന്ത്യയിലേക്കു തിരിച്ചെത്താനുള്ള ആഗ്രഹം അവർ അറിയിച്ചെന്നും സുഷമ സ്വരാജ് വ്യക്തമാക്കി. എന്നാൽ ഹൈദരാബാദ് സ്വദേശിയായ ഇവരുടെ പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞ വർഷം അവസാനിച്ചിരുന്നു. ഇത് എത്രയും വേഗം പുനഃസ്ഥാപിച്ചുകൊടുക്കാൻ ഹൈക്കമ്മിഷന് മന്ത്രി നിർദേശം നൽകി.

sushma intervenes to help indian woman come back to india from pak

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top