ആർ കെ നഗറിൽ ആരെയും പിന്തുണയ്ക്കില്ല : രജനികാന്ത്

rajanikanth court notice rajanikanth rajanikanth give hints about entering politics

തമിഴ്‌നാട് ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ താൻ ആർക്കും പിന്തുണ നൽകില്ലെന്ന് തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്. ട്വിറ്ററിലൂടെയാണ് രജനികാന്ത് ഇക്കാര്യം അറിയിച്ചത്. നേരത്തെ ആർ കെ നഗറിലെ ബിജെപി സ്ഥാനാർത്ഥിയായ ഗംഗൈ അമരൻ രജനികാന്തുമായി കൂടികാഴ്ച നടത്തിയിരുന്നു.

തുടർന്ന് അദ്ദേഹം ബി.ജെ.പി സ്ഥാനാർത്ഥിക്ക് പിന്തുണ നൽകിയെന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി രജനികാന്ത് രംഗത്തെത്തിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top