സി ആര്‍ മഹേഷിന്റെ തീരുമാനം തെറ്റ്: ഉമ്മന്‍ചാണ്ടി

UMMANCHANDI

കോൺഗ്രസ് വിട്ട സി.ആർ മഹേഷിന്‍റെ തീരുമാനം തെറ്റായിപ്പോയെന്ന് ഉമ്മൻ ചാണ്ടി. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റായിരുന്ന മഹേഷ് ബുധനാഴ്ചയായിരുന്നു കോണ്‍ഗ്രസ് വിട്ടത്. അതിന് തലേ ദിവസം രാഹുല്‍ഗാന്ധിയ്ക്കെതിരെ മഹേഷ് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.

മഹേഷ് ബി.ജെ.പി അനുകൂലനിലപാട് എടുത്തുവെന്നു വിശ്വസിക്കുന്നില്ലെന്നും മറ്റു പാർട്ടികളിലേക്കു പോകുമെന്നു പ്രതീക്ഷിക്കുന്നില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top