മാണിസാറിന്റെ ഓർമകളും ഭരണവിരുദ്ധ വികാരവും നിറഞ്ഞുനിൽക്കുന്ന പാലായിൽ യുഡിഎഫ് മികച്ച വിജയം കൈവരിക്കുമെന്ന് ഉമ്മൻ ചാണ്ടി

അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പാലാ ഉപതെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പതിമടങ്ങ് വർധിച്ചിരിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. മാണിസാറിന്റെ ഓർമകളും ഭരണവിരുദ്ധ വികാരവും നിറഞ്ഞുനിൽക്കുന്ന പാലായിൽ യുഡിഎഫ് മികച്ച വിജയം കൈവരിക്കും. പാലായിലെ ഉജ്വല വിജയം അഞ്ചു മണ്ഡലങ്ങളിൽ യുഡിഎഫിന് വലിയ ആത്മവിശ്വാസം നൽകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

അതേ സമയം, പാലായിലെ തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകും എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ വെല്ലുവിളി യുഡിഎഫ് ഏറ്റെടുത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ച  ഭരണ വിരുദ്ധ വികാരം അതിലും ശക്തമായാണ് പാലായിൽ കണ്ടത്. സാധാരണക്കാരെയും കർഷകരെയും കടുത്ത ദുരിതത്തിലാക്കിയ പിണറായി സർക്കാരും മോദി സർക്കാരും സമ്പൂർണ പരാജയമാണ്. ഇതിനെതിരേ അതിശക്തമായ വിധിയെഴുത്ത് പാലായിൽ ഉണ്ടാകുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top