മനുഷ്യസാധ്യമല്ലാത്ത വ്യവസ്ഥകൾ വച്ച് പ്രവാസികളെ തടയുന്നത് മനുഷ്യത്വമല്ലെന്ന് ഉമ്മൻ ചാണ്ടി
സർക്കാർ പ്രവാസികളോട് വിവേചനപരമായി പെരുമാറുന്നുവെന്ന് കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി. യാഥാർത്ഥ്യങ്ങൾ മനസിലാക്കി സാഹചര്യം ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. മനുഷ്യസാധ്യമല്ലാത്ത വ്യവസ്ഥകളുമായി പ്രവാസികളെ തടയുന്നത് മനുഷ്യത്വമല്ലെന്നും ഉമ്മൻ ചാണ്ടി.
എല്ലാവർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റെന്ന കാര്യം പ്രായോഗികമല്ല. രാജ്യങ്ങളിലെ പരിശോധനയ്ക്ക് നിയന്ത്രണമുണ്ട്. അതനുസരിച്ച് മാത്രമേ പ്രവാസികൾക്ക് പ്രവർത്തിക്കാൻ സാധിക്കൂ. വിമാനത്തിലെ ഒരു യാത്രക്കാരന് കൊവിഡ് ഉണ്ടെങ്കിൽ അത് എല്ലാ യാത്രക്കാർക്കും പിടിപെടുമെന്നുള്ളതിന്റെ കണക്ക് വളരെ ചെറുതാണ്. പ്രവാസികളെയും നാട്ടുകാരെയും രണ്ട് തട്ടിലാക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും ഉമ്മൻ ചാണ്ടി. തൊഴിൽ ഇല്ലാത്തവർക്ക് കൊവിഡ് ടെസ്റ്റിന്റെ ചെലവ് താങ്ങാനാകില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Read Also: സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 88 പേര്‍ രോഗമുക്തരായി
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചാൽ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് ഹൈക്കമാഡ് തീരുമാനിക്കുമെന്നും ഉമ്മൻ ചാണ്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇതുവരെയുള്ള പ്രവർത്തനം മികച്ചതാണ്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ശക്തമായി മുന്നോട്ടു പോകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ooman chandy, nri, certificate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here