ഐപിഎല്ലില്‍ ചിയര്‍ ഗേള്‍സിന്റെ ഡാന്‍സിന് പകരം ഭക്തിഗാനം മതി: ദിഗ് വിജയ് സിംഗ്

ഐപിഎല്‍ മത്സരത്തിനിടെയുള്ള ചിയര്‍ ഗേള്‍സിന്റെ ഡാന്‍സിന് പകരം രാമഭക്തി ഗാനം മതിയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ്. ഇത് നടപ്പില്‍ വരുത്തിയില്ലെങ്കില്‍ ഇന്റോറിലെ ഐപിഎല്‍ മത്സത്തെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കില്ലെന്നും ദിഗ് വിജയ് സിംഗ് വ്യക്തമാക്കി.

ഇത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോട് ദിഗ് വിജയ് സിംഗ് അറിയിക്കുകയും ചെയ്തു. ഏപ്രില്‍ 8,10, 20ദിവസങ്ങളിലാണ് ഇന്റോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top