വൈപ്പിൻ മണ്ഡലത്തിൽ കുട്ടികൾക്കുള്ള ഇൻഷ്വറൻസ് പദ്ധതി മൂന്നാംവർഷത്തിലേക്ക്

insurance plan for kids in vypin enters thrid stage

വൈപ്പിൻ നിയോജക മണ്ഡലത്തിലെ 21100 സ്‌കൂൾ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും എസ് ശർമ എംഎൽഎയുടെ ഫണ്ടിൽ നിന്നു നടപ്പിലാക്കിയിട്ടുള്ള സൗജന്യ ഇൻഷ്വറൻസ് പദ്ധതി മൂന്നാംവർഷത്തിലേക്ക്.

പദ്ധതി ആരംഭിച്ചതിനു ശേഷമുള്ള മൂന്നാംവർഷ പ്രീമിയം ഗഡു ഇന്നലെ എംഎൽഎയുടെ സാന്നിധ്യത്തിൽ ചേംബറിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫീറുള്ളയിൽ നിന്ന് ഇൻഷ്വറൻസ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യയുടെ സീനിയർ ഡിവിഷനൽ മാനേജർ ടി. യു. ഉണ്ണികൃഷ്ണനും മാനേജർ വിശ്വനാഥനും ചേർന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി. എ. സന്തോഷും സന്നിഹിതനായിരുന്നു.

12,66000 രൂപയുടെ ചെക്കാണ് കൈമാറിയത്.മണ്ഡലത്തിലെ 70 സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഇൻഷ്വറൻസിന്റെ പ്രയോജനം ലഭിച്ചുവരുന്നു. ഒന്നാംക്ലാസ് മുതൽ പ്ലസ്ടു വരെ പഠിക്കുന്ന കുട്ടികൾ പദ്ധതിയുടെ പരിധിയിൽ വരുന്നു. രണ്ടുവർഷം വിജയകരമായി പൂർത്തിയാക്കിയ പദ്ധതിയിലൂടെ ഇതുവരെ 26 ലക്ഷം രൂപയുടെ സഹായധനം നൽകാൻ കഴിഞ്ഞതായി എസ്. ശർമ എം എൽ എ പറഞ്ഞു.

അപകട ചികിത്‌സ, അപകട മരണം എന്നിവ സംഭവിച്ചാൽ നഷ്ടപരിഹാരം ഇരയായവർക്കോ ബന്ധുക്കൾക്കോ ലഭിക്കും. ഇത്തരത്തിൽ പദ്ധതി നടപ്പാക്കിയിട്ടുള്ള ഇന്ത്യയിലെ ആദ്യ നിയോജക മണ്ഡലമാണ് വൈപ്പിൻ എന്നതു ശ്രദ്ധേയമാണ്.

insurance plan for kids in vypin enters thrid stage

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top