ബിജെപിയിലെക്ക് അടുത്ത ആറ് മാസത്തേക്ക് അംഗത്വം ഇല്ല

മറ്റ് പാര്‍ട്ടിയിലുള്ളവര്‍ക്ക് അടുത്ത ആറ് മാസത്തേക്ക് അംഗത്വം നല്‍കേണ്ടെന്ന് ബിജെപി കേന്ദ്ര നേതൃത്വം. എല്ലാ സംസ്ഥാന-ജില്ലാ കമ്മറ്റികള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി കഴിഞ്ഞു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാന്‍ അവസരം നിഷേധിക്കപ്പെട്ട മറ്റ് പാര്‍ട്ടികളിലെ പ്രദേശിക നേതാക്കള്‍ ബിജെപി അംഗത്വം എടുക്കുന്നതിനെ തടയാനാണ് തീരുമാനം. സാധാരണ ജനങ്ങള്‍ക്ക് മിസ്ഡ് കോളിലൂടെ പാര്‍ട്ടി അംഗത്വം നേടാമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top