ഇനി ബിഎസ് – 3 വാഹനങ്ങൾ വിൽക്കാനാകില്ല

bs-3 vehicles

ഭാരത് സ്റ്റേജ്-3 വാഹനങ്ങൾ ഏപ്രിൽ മാസം മുതൽ വിൽക്കാനാകില്ല. ബി എസ് -3 വാഹനങ്ങൾ വിൽക്കാനുള്ള സമയപരിധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് വാഹന നിർമ്മാണക്കമ്പനികളുടെ സംഘടന നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. ഏപ്രിൽ ഒന്ന് മുതലാണ് ബിഎസ് – 3 വാഹനങ്ങൾ വിൽക്കാൻ നിരോധനം ഏർപ്പെടുത്തുന്നത്. കോടതി വിധി വന്നതോടെ ബി എസ് – 4 വാഹനങ്ങൾ മാത്രമേ ഇനി വിൽക്കാനാകൂ.

ബിഎസ് – 4 മാനദണ്ഡം നിലവിൽ വരുന്നതോടെ നേരത്തെ നിർമ്മിച്ച ബിഎസ് 3 വാഹനങ്ങളുടെ സർക്കാർ നിരോധിച്ചിരുന്നു. ബിഎസ് 4 നേക്കാൾ 80 ശതമാനം കൂടുതൽ മലിനീകരണമുണ്ടാക്കുന്ന ബിഎസ് 3 വാഹനങ്ങൾ ഏപ്രിൽ ഒന്ന് മുതൽ വിൽക്കാൻ അനുവദിക്കരുതെന്ന് സുപ്രീം കോടതി നിയോഗിച്ച പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ഇതോടെയാണ് ബിഎസ് – 3 വാഹനങ്ങളുടെ വിൽപ്പന നിരോധിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top