താൻ കയ്യേറ്റക്കാരനെങ്കിൽ വിഎസ് ഒഴിപ്പിക്കട്ടെ : എം എം മണി

m m mani

വി എസ് അച്യുതാനന്ദനെതിരെ വീണ്ടും എം എം മണി. മൂന്നാറിലെ കയ്യേറ്റക്കാർ ആരാണെന്ന് താനിപ്പോൾ പറയുന്നില്ലെന്നും പാർട്ടി വിലക്കുള്ളതുകൊണ്ട് മിണ്ടുന്നില്ലെന്നും വൈദ്യുതി മന്ത്രി എം എം മണി.

തനിക്കെതിരെ വി എസിന് പ്രത്യേക അജണ്ടയുണ്ട്. വിഎസിനേക്കാൾ മര്യദ ഉമ്മൻചാണ്ടി കാണിച്ചിട്ടുണ്ട്. മൂന്നാറിലെ എംഎൽഎ ഇവിടെ ജനിച്ച് വളർന്ന ആളാണ്. താൻ കയ്യേറ്റക്കാരനാണെങ്കിൽ വി എസ് വന്ന് ഒഴിപ്പിച്ചോട്ടെ എന്നും എം എം മണി.

ടാറ്റയ്ക്ക് 50000 ഏക്കർ ഭൂമി ഉണ്ടെന്ന് ആരോപിച്ച് സമരം ചെയ്തിട്ട് പിന്നീട് അതിനെ കുറിച്ചൊന്നും മിണ്ടിയിട്ടില്ല. വി എസിന് പ്രായമായി. ഓർമ്മ വിശക് വരുന്നുണ്ടെന്നും മണി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top