തോമസ് ചാണ്ടി മന്ത്രി

എകെശശിന്ദ്രന്റെ രാജിയോടെ മന്ത്രിയായി  തോമസ് ചാണ്ടി അധികാരമേല്‍ക്കും. സത്യപ്രതിജ്ഞ നാളെ നടക്കും. എന്‍സിപിയുടെ ആവശ്യം എല്‍ഡിഎഫ് അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം  എ.കെ ശശീന്ദ്രന്റെ ടെലിഫോണ്‍ സംഭാഷണം പുറത്തുവിട്ട മംഗളം ചാനല്‍ അദ്ദേഹത്തെ കുടുക്കിയതാണെന്ന് സമ്മതിച്ച് മാപ്പു പറഞ്ഞിരുന്നു. തുടര്‍ന്ന് ശശീന്ദ്രനെ തന്നെ തിരികെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് പാര്‍ട്ടിയില്‍ അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ സംഭവത്തില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ എ.കെ ശശീന്ദ്രനെ ഇപ്പോള്‍ തന്നെ മന്ത്രിയാക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ഇനി മന്ത്രിയാവാനില്ലെന്ന് ശശീന്ദ്രനും തുറന്ന് പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top