പോളണ്ടിൽ ഇന്ത്യൻ വിദ്യാർത്ഥിയ്ക്ക് നേരെ ആക്രമണം

Sushma Swaraj

പോളണ്ടിൽ ഇന്ത്യൻ വിദ്യാർത്ഥി ആക്രമിക്കപ്പെട്ടു. പോളണ്ടിലെ പോൺസൻ നഗരത്തിലാണ് വിദ്യാർത്ഥിയ്ക്ക് നേരെ ആക്രമിച്ചത്.

അജ്ഞാതനായ ഒരാൾ ട്രാമിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിയെ ആക്രമിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ വിദ്യാർത്ഥി ചികിത്സയിലാണ്.

സംഭവത്തെ കുറിച്ച് പോളണ്ടിലെ ഇന്ത്യൻ അംബാസിഡറോട് റിപ്പോർട്ട് തേടിയതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top