ഐസക് ജോണിന്റെ മാതാവ് നിര്യാതയായി

obit

ദുബായിലെ ‘ഖലീജ് ടൈംസ്’ അസോസിയേറ്റ് ബിസിനസ് എഡിറ്ററും വേൾഡ് മലയാളി കൗൺസിൽ ഗ്‌ളോബൽ ചെയർമാനുമായ ഐസക് ജോണിന്റെ മാതാവും പരേതനായ മത്തായിക്കുട്ടി പട്ടാണിപ്പറമ്പിലിന്റെ ഭാര്യയുമായ ബേബി ജോൺ (93) നിര്യാതയായി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കായംകുളത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മല്ലപ്പള്ളി വട്ടശ്ശേര്യാൽ കുടുംബാംഗമാണ്. മറ്റു മക്കൾ: ഡോ. നിർമല തരകൻ (അഹല്യ ഹോസ്പിറ്റൽ, അബുദാബി), അഡ്വ. എബ്രഹാം ജോൺ (ഷാർജ), സഖിമോൾ ജെയിംസ് (ദുബൈ). മരുമക്കൾ: എസ്തർ ഐസക് (അധ്യാപിക, ഗൾഫ് മോഡൽ സ്‌കൂൾ, ദുബൈ), പരേതനായ ഡോ. വർഗീസ് തരകൻ, ബിന്ദു, ജെയിംസ് മാത്യു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top