ഹണി ട്രാപ്പിൽ സ്വയം കുടുങ്ങി ചാനൽ മേധാവി പുറത്ത്

ഫോൺകെണി വാർത്തയെ തുടർന്ന് ചാനൽ മേധാവി അജിത്ത് കുമാറിനെ കേരള പത്രപ്രവർത്തക യുണിയനി(കെ യു ഡബ്യു ജെ)ൽനിന്ന് പുറത്താക്കി. മുൻമന്ത്രി എ കെ ശശീന്ദ്രനെ രാജിയിലേക്കെത്തിച്ച വിവാദ ഫോൺ വിളിയുടെയും തുടർ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് നടപടി. യൂണിയൻ അംഗത്വം ഒഴിയാൻ സന്നദ്ധനാണെന്ന് അജിത്ത് കുമാർ നേരത്തേ യൂണിയനെ അറിയിച്ചിരുന്നു.
മാധ്യമപ്രവർത്തകയെ ഉപയോഗിച്ച് കെണിയൊരുക്കിയെന്നും മാധ്യമപ്രവർത്തകരെ ഇതുവഴി അപമാനിച്ചെന്നും ആരോപിച്ച് വനിതാ പത്രപ്രവർത്തകർ ചാനൽ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. തുടർന്ന് മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ച കൊച്ചിയിലെ ചാനൽ റിപ്പോർട്ടർ മിഥുൻ പുല്ലുവഴിയോട് വിശദീകരണം തേടാനും യൂണിയൻ തീരുമാനിച്ചിട്ടുണ്ട്.
മിഥുനെതിരെ എറണാകുളം ജില്ലാകമ്മിറ്റി സംസ്ഥാന കമ്മിറ്റിയ്ക്ക് പരാതി നൽകിയ സാഹചര്യത്തിലാണ് മിഥുനെതിരെ നടപടിയ്‌ക്കൊരുങ്ങുന്നത്. വാർത്ത റിപ്പോർട്ട് ചെയ്ത കെ ജയചന്ദ്രനിൽനിന്ന് വിശദീകരണം തേടാനും പത്തനംതിട്ടയിൽ ചേർന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ തീരുമാനം എടുത്തു.
എന്നാൽ ഒരു സ്ഥാപനത്തിന്റെ സിഇഒ ആന്റ് മാനേജിങ് ഡയറക്ടർക്ക് കെയുഡബ്ലുജെയിൽ അംഗത്വത്തിന് യോഗ്യതയില്ലെന്നതും പുറത്താക്കലിന് കാരണമായി ഔദ്യോഗിക വിശദീകരണമുണ്ട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here