തിരുവനന്തപുരത്ത് നാലുപേരുടെ മൃതദേഹം കണ്ടെത്തി

crime

തിരുവനന്തപുരം നന്ദകോട് ക്ലിഫ് ഹൗസിന് സമീപത്തെ വീട്ടില്‍ നാല് പേരുടെ മൃതദേഹം കണ്ടെത്തി. ഇതില്‍ മൂന്ന് പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്. ഒരു മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിലാണ്. മരിച്ചവരില്‍ രണ്ട് പേര്‍ ജോ ‍ജീന്‍ പദ്മ, ഭര്‍ത്താവ് പ്രൊഫ രാജ് തങ്കം എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് രണ്ട് പേര്‍  ഒരാള്‍ മകള്‍ കരോളും മുത്തശ്ശി ലളിതയുമാണെന്ന് സംശയിക്കുന്നു. ചാക്കില്‍ കണ്ടെത്തിയ മൃതദേഹം വെട്ടി നുറുക്കിയ രീതിയിലാണ്.

കൊലപാതകമാണെന്നാണ് പ്രഥമിക നിഗമനം. ഇന്നലെ അര്‍ദ്ധരാത്രി വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചിരുന്നു. തീയണച്ച ശേഷം പോലീസ് നടത്തിയ പരിശോധനയിലാണ് മ‍ൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഡോക്ടറിന്റെ മകന്‍ ജീന്‍ കേതലിനെ സംഭവശേഷം കാണ്‍മാനില്ല, പോലീസ് ഇയാള്‍ക്കായുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് അമ്മയടക്കമുള്ളവരെ കൊന്ന ശേഷം കഴിഞ്ഞ ദിവസം വീടിന് തീയിട്ടതാണെന്ന് സംശയിക്കുന്നു.

കഴിഞ്ഞ രണ്ട് ദിവസമായി രാജ് തങ്കത്തെ ഫോണില്‍ ലഭ്യമായിരുന്നില്ല. മകന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top