ഉത്തരകൊറിയയ്‌ക്കെതിരെ ശക്തമായ നടപടിയ്‌ക്കൊരുങ്ങി അമേരിക്ക

ഉത്തരകൊറിയക്കെതിരെ അമേരിക്ക ശക്തമായ നടപടിക്ക് നീങ്ങുന്നതായി റിപ്പോർട്ട്. വിമാനവാഹനി കപ്പൽ അടക്കമുള്ള ആയുധങ്ങളുമായി യു.എസ് നേവി പസഫിക് സമുദ്രത്തിലെ കൊറിയൻ ഉപദ്വീപിൽ നങ്കൂരമിട്ടതായും റിപ്പോർട്ടുകൾ പറയുന്നു. സിറിയയ്ക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുകയാണെന്നും റിപ്പോർട്ടുണ്ട്.
അമേരിക്കയുടെ വിമാനവാഹനി കപ്പലായ യു.എസ്.എസ് കാൾ വിൻസനാണ് കൊറിയൻ ഉപദ്വീപിൽ നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസൺ പങ്കാളിയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയും ഉത്തരകൊറിയ മധ്യദൂര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയകരമായി നിർവ്വഹിച്ചിരുന്നു. ജപ്പാൻ ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങൾ മിസൈൽ പരീക്ഷണത്തെ ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു. ചൈനീസ് പ്രസിഡൻറ് ഷീ ജിൻപിങ്ങിന്റെ അമേരിക്കൻ സന്ദർശനത്തിനി ടെയായിരുന്നു ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം.
ഉത്തരകൊറിയൻ നടപടിയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യു.എസിെൻറ പുതിയ നീക്കം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here