പുലിമുരുകന് ഗിന്നസ് റെക്കോർഡ്

പുലിമുരുകന് ഗിന്നസ് റെക്കോർഡ്. ഏറ്റവും കൂടുതൽ പേർ ഒരുമിച്ചിരുന്ന് കണ്ട ത്രിഡി സിനിമ എന്ന ഗിന്നസ് റെക്കോർഡ് പുലിമുരുകൻ സ്വന്തമാക്കി. അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിലാണ് പുലിമുരുകന്റെ ത്രി ഡി പ്രദർശനം ഒരുക്കിയത്. ഫ്ളവേഴ്സ് ആയിരുന്നു പരിപാടിയുടെ ചാനൽ പാർട്ണർ.മോഹൻ ലാൽ, ആന്റണി പെരുന്പാവൂർ, ടോമിച്ചൻ മുളകുപാടം തുടങ്ങി സിനിമയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ചവർ ചടങ്ങിന്റെ ഭാഗമാകാനെത്തിയിരുന്നു. ലണ്ടനിൽ നിന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതർ എത്തിച്ചേർന്നത്.
12,526 പേരാണ് പുലിമുരുകൻ ത്രിഡി പ്രദർശനം കാണാൻ എത്തിയത്.
6819 പേർ ഒരുമിച്ച് 3D ചിത്രം കണ്ടതായിരുന്നു ഇതിന് മുന്‍പ് വരെ ഉണ്ടായിരുന്ന റെക്കോർഡ്. 2012ലായിരുന്നു ആ റെക്കോർഡ് രേഖപ്പെടുത്തിയത്. മെന്‍ ഇന്‍ ബ്ലാക്ക് എന്ന ഹോളിവുഡ് ചിത്രം ജര്‍മ്മനിയിലെ ഒരു സ്ക്രീനിലാണ് അന്ന് പ്രദര്‍ശിപ്പിച്ചത്. ആ റെക്കോര്‍ഡാണ് പുലിമുരുകന് ഇപ്പോൾ തകർത്തത്.
റെയ്സ് ത്രിഡിയാണ് പുലിമുരുകന്റെ ത്രിഡി പതിപ്പ് ഒരുക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here