പൊടിക്കാറ്റിൽ മുങ്ങി ജിദ്ദ; ചികിത്സ തേടിയത് 500ഓളം പേർ

ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ജിദ്ദയിൽ അഞ്ചൂറോളം പേർ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ പൊടിക്കാറ്റ് ശമിച്ചെങ്കിലും ബുധനാഴ്ച വീണ്ടും ശക്തമാവുകയായിരുന്നു. പൊതുസ്ഥലത്തെ നിർമാണ ജോലികളെയും കച്ചവടത്തെയും കപ്പലുകളുടെ നീക്കങ്ങളെയും കാറ്റ് ബാധിച്ചു.
പൊടിക്കാറ്റ് തുടരുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് മേഖലയിലെ മുഴുവൻ സ്കൂളുകൾക്കും വിദ്യാഭ്യാസ മന്ത്രാലയം അവധി നൽകിയിരുന്നു. പൊടിക്കാറ്റിനെ തുടർന്ന് ജിദ്ദ ഇസ്ലാമിക് പോർട്ടിലെ ജോലികൾ നിർത്തിവച്ചു. ദൂരക്കാഴ്ച കുറഞ്ഞതിനാലാണ് കപ്പൽ ഗതാഗതം നിർത്തിവച്ചത്.
ശക്തമായ കാറ്റിനെ തുടർന്ന് കിങ് അബ്ദുള്ള കോംപ്ലക്സിലെ വയർലസ് ടവർ തകർന്നു. ഇതുവരെ അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here