യുഡിഎഫിന്റെ വിജയത്തിന് പിന്നിൽ തീവ്ര വർഗ്ഗീയ നിലപാടെന്ന് എം ബി ഫൈസൽ
April 17, 2017
1 minute Read

മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ വിജയം മതനിരപേക്ഷ രാഷ്ട്രീയത്തെ ആശങ്കപ്പെടുത്തുന്നതെന്ന് ഇടത് സ്ഥാനാർത്ഥി എം ബി ഫൈസൽ. തീവ്ര വർഗ്ഗീയ നിലപാടാണ് യുഡിഎഫിന്റെ വിജയത്തിന് പിന്നിലെന്നും എം ബി ഫൈസൽ മാധ്യമങ്ങളോട് പറഞ്ഞു.
മലപ്പുറത്തെ ഫലം അന്തിമഘട്ടത്തിലേക്കെത്തിയ സാഹചര്യത്തിലാണ് ഫൈസൽ അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിരിക്കുന്നത്. വോട്ടെണ്ണലിന്റെ അന്തിമ ഘട്ടത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടി 5 ലക്ഷത്തിലേറെ വോട്ടുകൾ നേടി ഏറെ മുന്നിലാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement