Advertisement

സെൻകുമാറിന് നീതി

April 24, 2017
Google News 0 minutes Read
senkumar reinstatement

ഡിജിപി സ്ഥാനത്തുനിന്ന് നീക്കം ചെയ്തതിനെതിരെ ടി പി സെൻകുമാർ നടത്തിയ നിയമ പോരാട്ടത്തിനൊടുവിൽ സർക്കാരിന് തിരിച്ചടി. സെൻകുമാറിനെ വീണ്ടും ഡിജിപിയാക്കണമെന്നും കോടതി. ഇടത് സർക്കാർ അധികാത്തിലേറിയ ഉടനെയാണ് സെൻകുമാറിനെ നീക്കിയത്. പുറ്റിങ്ങൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സെൻകുമാറിനെതിരെ സർക്കാർ നടപടിയെടുത്തത്.

സർക്കാർ നടപടി തെറ്റാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ മദന്‍ ബി.ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. മുതിര്‍ന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണു സർക്കാരിനു വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്.

ജിഷ, പുറ്റിങ്ങൽ കേസുകളിൽ വീഴ്ച വരുത്തിയിട്ടില്ല. സ്ഥലംമാറ്റുന്നതുമായി ബന്ധപ്പെട്ട പൊലീസ് നിയമത്തിലെ വകുപ്പുകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും റദ്ദുചെയ്യണമെന്നും സെന്‍കുമാറിന്റെ അഭാഭാഷകന്‍ ദുഷ്യന്ത് ദവം ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here