’48 മണിക്കൂർ സംപ്രേഷണ നിരോധനം ആറ് മണിക്കൂറായി കുറഞ്ഞത് എങ്ങനെ?’ ചോദ്യങ്ങളുമായി സെൻകുമാർ

പ്രമുഖ മലയാളം വാർത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിന്റെയും മീഡിയാ വണ്ണിന്റെയും സംപ്രേഷണം നിരോധിച്ച സംഭവത്തിൽ കുറിപ്പുമായി മുൻ ഡിജിപി ടി പി സെൻകുമാർ. കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കിയ 48 മണിക്കൂർ നിരോധനം ആറ് മണിക്കൂറായി കുറഞ്ഞതെങ്ങനെയെന്ന് സെൻ കുമാർ ചോദിക്കുന്നു. എന്താണ് നടന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും സെൻകുമാർ സമൂഹ്യ മാധ്യമത്തിലെഴുതിയ കുറിപ്പിലുണ്ട്. ചില പൂച്ചകൾ കണ്ണടച്ചിരുന്ന് പാൽ കട്ട് കുടിക്കുന്നുവെന്നും സെൻകുമാർ ആക്ഷേപിക്കുന്നു.

മീഡിയ വൺ മാപ്പും പറഞ്ഞില്ല ഫൈനും അടച്ചില്ല.. അതെങ്ങനെ സംഭവിച്ചു?ഈ നാടകങ്ങൾ ആരുടെ സംവിധാനത്തിൽ?കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം എന്തിനാണ് ഈ നാണക്കേട് ഉണ്ടാക്കിയത്?ആരാണിതിന്റെ ഗുണഭോക്താവ്? ആരോടാണ് ചാനൽ മാപ്പ് പറയേണ്ടത്? എന്നീ ചോദ്യങ്ങളും സെൻകുമാർ ചോദിക്കുന്നുണ്ട്. ഇന്നലെ നടന്ന നിരോധന നാടകം കേന്ദ്ര സർക്കാരിന്റെ പ്രതിച്ഛായയെ തികച്ചും എതിരായി കാണിക്കുന്നു. നല്ല കാര്യങ്ങൾ നേരായ വഴി നടക്കണം എന്നു വിശ്വസിക്കുന്ന എല്ലാവരും പ്രതികരിക്കണമെന്നും ആ കള്ള കൈകൾ പുറത്തു കൊണ്ട് വരണമെന്നും സെൻകുമാർ വ്യക്തമാക്കി.

Read Also: സംപ്രേഷണ മാർഗ നിർദേശങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് രണ്ട് മലയാളം വാർത്താ ചാനലുകൾക്ക് വിലക്ക്

കേരളത്തിൽ ഹിന്ദു ഐക്യത്തിന് ശ്രമിക്കുന്ന എല്ലാവരെയും അധിക്ഷേപിക്കുന്ന ചാനൽ ആണ് ബിജെപിയിലെ ചിലർക്ക് വലുതെങ്കിൽ മറ്റുള്ളവർക്ക് വേറേ വഴി തിരഞ്ഞെടുക്കേണ്ടി വരുമെന്ന് മറ്റൊരു പോസ്റ്റിൽ സെൻകുമാർ പറഞ്ഞിരുന്നു.

കുറിപ്പ് വായിക്കാം,

ഏഷ്യാനെറ്റ് ചാനലിനും മീഡിയ വൺ ചാനലിനുമെതിരെ കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കിയ 48 മണിക്കൂർ നിരോധനം ആറ് മണിക്കൂറായി കുറഞ്ഞതെങ്ങനെ?

മീഡിയ വൺ മാപ്പും പറഞ്ഞില്ല ഫൈനും അടച്ചില്ല.. അതെങ്ങനെ സംഭവിച്ചു?

ഈ നാടകങ്ങൾ ആരുടെ സംവിധാനത്തിൽ?

കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം എന്തിനാണ് ഈ നാണക്കേട് ഉണ്ടാക്കിയത്?

ആരാണിതിന്റെ ഗുണഭോക്താവ്? ആരോടാണ് ചാനൽ മാപ്പ് പറയേണ്ടത്?

ഇന്നലെ നടന്ന നിരോധന നാടകം കേന്ദ്ര സർക്കാരിന്റെ പ്രതിച്ഛായയെ തികച്ചും എതിരായി കാണിക്കുന്നു.

നല്ല കാര്യങ്ങൾ നേരായ വഴി നടക്കണം എന്നു വിശ്വസിക്കുന്ന എല്ലാവരും പ്രതികരിക്കുക.

ആ കള്ള കൈകൾ പുറത്തു കൊണ്ട് വരിക.

പ്രതിബദ്ധത ഭാരതത്തോടാണ്…രാത്രിയിൽ മ്ലേച്ചൻ പ്രവർത്തനം നടത്തുന്നവരോടല്ല…

എന്ത് നടന്നു എന്നു സർക്കാർ വ്യക്തമാക്കണം.

എല്ലാവരും വിഡ്ഢികൾ ആണെന്ന് കരുതുന്ന, ചില പൂച്ചകൾ കണ്ണടച്ചിരുന്നു പാൽ കട്ട് കുടിക്കുന്നു….

 

t p sen kumar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top