സംപ്രേഷണ മാർഗ നിർദേശങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് രണ്ട് മലയാളം വാർത്താ ചാനലുകൾക്ക് വിലക്ക്

ഡൽഹി കലാപം റിപ്പോർട്ട് ചെയ്യുന്നതിനുള്ള മാർഗ നിർദേശങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് രണ്ട് മലയാളം വാർത്താ ചാനലുകൾക്ക് വിലക്ക്. ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനുമാണ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം രണ്ട് ദിവസത്തേക്ക് വിലക്കേർപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകിട്ട് 7.30 മുതൽ ഞായറാഴ്ച വൈകിട്ട് 7.30 വരെ സംപ്രേഷണം നിർത്തിവെക്കാനാണ് ഉത്തരവിൽ പറയുന്നത്.

ഡൽഹി കലാപത്തിനിടെ പ്രകോപനം ഉണ്ടാക്കുന്ന തരത്തിൽ മാർഗ നിർദേശങ്ങൾ പാലിക്കാതെ വാർത്ത റിപ്പോർട്ട് ചെയ്തു എന്നാണ് ആക്ഷേപം. എന്നാൽ, ചാനൽ വിലക്കിന് എതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അടിയന്തരാവസ്ഥയെ വെല്ലുന്ന നടപടിയെന്ന് സിപിഐയും പ്രതിഷേധാർഹമെന്ന് കെയുഡബ്ല്യുജെയും പ്രതികാര നടപടിയെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top