ഒപ്പം നിന്നവർക്കെല്ലാം നന്ദി അറിയിച്ച് സെൻകുമാർ

ഡിജിപിയായി തിരിച്ചെടുക്കണമെന്ന സെൻകുമാറിന്റെ ഹർജിയിൽ അനുകൂലമായി സുപ്രീം കോടതി വിധി വന്ന സാഹചര്യത്തിൽ ഒപ്പം നിന്നവരോട് നന്ദി അറിയിച്ച് സെൻകുമാർ രംഗത്തെത്തി.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാകുന്ന പ്രകാശ് സിങ് കേസിന്റെ തുടർച്ചയാണ് വിധി. വിരമിക്കുന്ന വർഷത്തിൽ മറ്റൊരു വരുമാനവുമില്ലാതെ ഒരാൾക്കും ഇങ്ങനെ കേസുകളുമായി മുന്നോട്ടു പോകാൻ സാധിക്കാത്തതിനാൽ ഇത്തരം വിധികൾ ഉണ്ടാകാറുണ്ടെങ്കിലും നടപ്പാക്കാറില്ലെന്നും സെൻകുമാർ പറഞ്ഞു.
കേഡർ പോസ്റ്റുകളിൽ നിയമിക്കെപ്പട്ട ഉദ്യോഗസ്ഥരെ രണ്ടു വർഷത്തിനുള്ളിൽ മാറ്റണമെങ്കിൽ സംവിധാനങ്ങളുണ്ട്. അതൊന്നും തന്റെ കേസിൽ പാലിക്കപ്പെട്ടില്ല. ഇഷ്ടക്കാരായ ഉദ്യോഗസ്ഥരെ നിയമിക്കുക എന്നത് എങ്ങനെയാണ് ശരിയാവുക. ഏത് സർക്കാറിന്റെയും നിയമപരമായ കാര്യങ്ങൾ സംരക്ഷിക്കേണ്ടത് ഉദ്യേഗസ്ഥരുടെ കടമയാണ് എന്നിരിക്കെ ഇത്തരം വേർതിരിവ് എന്തിന് എന്നും സെൻകുമാർ ചോദിച്ചു.
ജിഷ കേസിൽ സമ്മർദ്ദമുണ്ടായപ്പോഴും ആരെയെങ്കിലും പിടിച്ച് പ്രതിയാക്കിയില്ല എന്നതാണ് താൻ ചെയ്തത്. എത്ര സമ്മർദ്ദമുണ്ടെങ്കിലും സത്യസന്ധമായി പ്രവർത്തിക്കുകയല്ലേ വേണ്ടതെന്നും സെൻകുമാർ
T P Senkumar| Supreme Court| Kerala Govt|
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here