സിനിമകളിലെ സ്റ്റണ്ട്മാൻമാർക്കായുള്ള ഇൻഷുറൻസ് സ്കീമിന് തുടക്കമിട്ട് അക്ഷയ് കുമാർ

സ്റ്റണ്ട്മാൻമാർക്കൊരു കൈതാങ്ങായി അക്ഷയ് കുമാർ. ബോളിവുഡ് ചിത്രങ്ങളിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്ന സ്റ്റണ്ട്മാൻമാർക്ക് ഇൻഷുറൻസ്് സ്കീം ഒരുക്കിയാണ് അക്ഷയ് കുമാർ മാതൃകയാവുന്നത്.
സിനിമയിലെ സ്റ്റണ്ട് വിദഗദൻമാരുടെ സംഘടനയായ മൂവി സ്റ്റണ്ട് ആർടിസ്റ്റ് അസോസിയേഷന്റെ ഒരു ചടങ്ങിനിടെയാണ് അക്ഷയ് കുമാർ ഇക്കാര്യം പറഞ്ഞത്. ഏഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടും അക്ഷയ് ചേർന്ന് 370 സ്റ്റണ്ട് വിദഗ്ദ്ധർക്ക് ഇൻഷുറൻസ് പരിരക്ഷക്കുള്ള തുക ഏറ്റെടുത്തു.
ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യ സ്കീമായിരിക്കും ഇത്. സ്കീം പ്രകാരം ആറ് ലക്ഷത്തിന്റെ ഇൻഷുറൻസ് കവറേജാണ് ഒരോ സ്റ്റണ്ട്മാനും ലഭിക്കുന്നത്.
akshay kumar begins new insurance scheme for stuntmen
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here