നിഗൂഢതകൾ ഒളിപ്പിച്ച് കെയർഫുൾ ട്രെയിലർ എത്തി

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ജോമോൾ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന കെയർഫുൾ എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. വികെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
വിജയ് ബാബു പോലീസ് വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ജോമോളിന് പുറമേ സന്ധ്യ രാജു, സൈജു കുറുപ്പ്, പാർവ്വതി നമ്പ്യാർ, അജു വർഗീസ്, വിനീത് കുമാർ, അശോകൻ, ശ്രീജിത് രവി, കൃഷ്ണ കുമാർ തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നു.
വാർത്താ പ്രാധാന്യമുള്ള എന്തോ ദുരൂഹത നിറഞ്ഞ സംഭവത്തെ തേടിയിറങ്ങുന്ന ഒരു മാധ്യമപ്രവർത്തകയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. അവരുടെ കണ്ടെത്തലുകൾ പോലീസിൽ അറിയിക്കുന്നതായും ട്രെയിലറിൽ കാണിക്കുന്നു. ട്രെയിലർ ഉടനീളം നിഗൂഡതയും, സസ്പൻസും ഒളിപ്പിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്.
Subscribe to watch more
careful trailer
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here