ഇമാന്‍ അബുദാബിയിലേക്ക്

അമിതവണ്ണം കുറയ്ക്കാന്‍ ഈജിപ്തില്‍ നിന്ന് മുബൈയില്‍ ചികിത്സയ്ക്കെത്തിയ ഇമാനെ അബുദാബിയിലെ മലയാളി ഡോക്ടര്‍ ഷംസീര്‍ വയലിന്റെ ആശുപത്രിയിലേക്ക് മാറ്റുന്നു. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള വിപിഎസ് ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലേക്കാണ് ഇമാനെ മാറ്റുന്നത്.
തൂക്കം കുറഞ്ഞില്ലെന്നും ഡോക്ടര്‍മാര്‍ വഞ്ചിക്കുകയാണെന്നും കാണിച്ച് ഇമാന്റെ സഹോദരി രംഗത്ത് വന്നത് വിവാദമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍സംഘത്തിലെ പ്രധാനി പിന്‍വാങ്ങുകയും ചെയ്തിരുന്നു. ഡോക്ടര്‍ പിന്‍വാങ്ങിയെങ്കിലും ഇമാന്റെ ചികിത്, തുടരുമെന്ന് മുബൈയിലെ സൈഫി ആശുപത്രി അികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇമാന്റെ തൂക്കം പകുതിയോളം കുറഞ്ഞെന്ന് അശുപത്രി അധികൃതരുടെ അവകാശവാദം തെറ്റാണെന്നായിരുന്നു ഇമാന്റെ സഹോദരി ഷൈമയുടെ വാദം.
അബുദാബിയിലെ ഡോക്ടര്‍മാര്‍ സൈഫി ആശുപത്രിയിലെത്തി ഇമാനെ സന്ദര്‍ശിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here