ആ കൊച്ച് ബാഹുബലി ഇവിടെയുണ്ട്, ഇങ്ങ് കാലടിയില്‍

ബാഹുബലി എന്നാലോചിക്കുമ്പോള്‍ കട്ടപ്പ ബാഹുബലിയെ കുത്തിയതും, യുദ്ധ സീനുകളും, പാട്ടുകളും ഓര്‍മ്മവരുമെങ്കിലും ഒപ്പം ഒരു സീന്‍ കൂടി ഓര്‍മ്മവരും വെള്ളത്തിന് മുകളിലായി ഉയര്‍ന്ന് നില്ക്കുന്ന ശിവകാമിയുടെ കയ്യും അതിലെ വെള്ളപ്പുതപ്പില്‍ പൊതിഞ്ഞ ആ കുഞ്ഞും.അത്രയും ചെറിയ കുഞ്ഞ്, അ പുഴയ്ക്ക് മുകളിലൂടെ നീങ്ങുന്ന ആ കാഴ്ച! അത് കണ്ട എല്ലാവരുടേയും മനസില്‍ ആ കാഴ്ച ഒരു ഞെട്ടലുണ്ടാക്കിയിട്ടുണ്ടാകും.
കാലടിക്കാരിയായ അക്ഷതയെന്ന കുഞ്ഞാണ് അന്ന് ബാഹുബലിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് കയ്യടിനേടിയത്.അന്ന് പതിനെട്ട് ദിവസമായിരുന്നു അക്ഷതയുടെ പ്രായം.സിനിമയുടെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് വത്സന്റെ മകളാണ് അക്ഷത. ആതിരപ്പള്ളിയിലാണ് അക്ഷതയുടെ ആ സീന്‍ ഷൂട്ട് ചെയ്തത്. മടിച്ചാണ് മകളെ ഷൂട്ടിംഗിന് കൊണ്ട് പോയതെന്ന് വത്സന് പറയുന്നു. ഒന്നാം ഭാഗം ഇറങ്ങുമ്പോള്‍ ഒന്നര വയസ്സായിരുന്നു. രണ്ടാം ഭാഗം കാണാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ അക്ഷതയും കടുംബവും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here