രാജമൗലിയുടെ ആർആർആറും ചെയുടെ മോട്ടോർ സൈക്കിൾ ഡയറീസും തമ്മിൽ?

ഏണസ്റ്റോ ഗുവേര ഡി ലാ സർന എന്ന അർജന്റീനക്കാരൻ ഡോക്ടറെ ‘ചെ’ എന്ന വിപ്ലവകാരിയാക്കിയ ‘മോട്ടോർസൈക്കിൾ ഡയറീസ്. സുഹൃത്ത് ആൽബർട്ടോ ഗ്രനേഡോയുമായി നടത്തിയ യാത്രയാണ് ഗുവേരയുടെ ജീവിതത്തെ മാറ്റി മറിച്ചത്. ഇത് പിന്നീട് വാൾട്ടർ സാലസ് സിനിമയാക്കുകയും ചെയ്തിരുന്നു. ചെ എന്ന വിപ്ലവകാരിയെ ഇഷ്ടപ്പെടുന്നവരുടെ ഉള്ളിൽ മോട്ടോർ സൈക്കിൾ ഡയറീസ് നിറഞ്ഞു നിൽക്കുന്നു. വിപ്ലവം സൃഷ്ടിച്ച ചെഗുവേരയുടേയും ആർബർട്ടോ ഗ്രനേഡോയുടേയും മോട്ടോർ സൈക്കിൾ ഡയറീസുമായി എസ് എസ് രാജമൗലിയുടെ ആർആർആറിന് എന്താണ് ബന്ധം?

മോട്ടോർ സൈക്കിൾ ഡയറീസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് രാജമൗലി തന്റെ പുതിയ ചിത്രം ആർആർആർ ഒരുക്കുന്നത്. ബാഹുബലിക്ക് ശേഷമുള്ള തന്റെ ചിത്രത്തിന് പ്രചോദനമായത് മോട്ടോർ സൈക്കിൾ ഡയറീസ് ആണെന്ന് രൗജമൗലി വെളിപ്പെടുത്തിയിട്ടുമുണ്ട്. മോട്ടോർ സൈക്കിൾ ഡയറീസിലെ ചെയും ഗ്രനേഡോയുമായും ആർആർആറിലെ കഥാപാത്രങ്ങൾക്ക് ബന്ധമില്ല. രാജമൗലിയുടെ ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നത് ബ്രീട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ അല്ലൂരി സീതാരാമ രാജുവും ഹൈദരാബാദ് നിസാമിന്റെ തിട്ടൂരങ്ങൾക്കെതിരെ പോരിനിറങ്ങിയ ഗോത്രവർഗനേതാവ് കൊമ്മരം ഭീമുമാണ്.

കാട്ടിലൂടെ സഞ്ചരിക്കാനുള്ള ഗോത്രജനതയുടെ അവകാശം കവർന്ന ബ്രിട്ടീഷുകാരുടെ വനനയത്തിനെതിരെ സീതാരാമ രാജുവിന്റെ നേതൃത്വത്തിൽ നടത്തിയ മന്യംപ്രക്ഷോഭം ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിർണായക ഏടാണ്. ജലം, വനം, ഭൂമി എന്ന മുദ്രാവാക്യമുയർത്തി സീതാരാമ രാജുവിന്റെ അതേ കാലഘട്ടത്തിൽ പോരാടിയ നേതാവായിരുന്നു കൊമ്മരം ഭീം. ഇരുവരും തമ്മിൽ കണ്ടുമുട്ടാനുള്ള സാഹചര്യമാണ് ആർആർആറിലൂടെ രാജമൗലി ഒരുക്കുന്നത്.

അല്ലൂരി സീതാരാമ രാജുവിനെ രാം ചരണും കൊമ്മരം ഭീമിനെ ജൂനിയർ എൻടിആറുമാണ് അവതരിപ്പിക്കുന്നത്. അജയ് ദേവഗണും ആലിയഭട്ടും ചിത്രത്തിലുണ്ട്. 300 കോടിയിലേറെയാണ് ചിത്രത്തിന്റെ ചിലവ് പ്രതീക്ഷിക്കുന്നത്. 2020 ജൂലൈ 30 ന് ചെയ്യാനാണ് നീക്കം. പത്ത് ഭാഷകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top