അച്ഛനെ ‘ശശി’യാക്കി വിനീത് പാടിയ പാട്ട്

ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രം അയാള്‍ ശശി എന്ന ചിത്രത്തിലെ ഗാനം എത്തി. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്.
സജിന്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഐഎഫ്എഫ്കെ യി്ല്‍ രജത ചകോരം നേടിയ ചിത്രം അസ്തമയം വരെ എന്ന ചിത്രത്തിന്റെ സംവിധായകനാണ് സജിന്‍ ബാബു. ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിലെ നായകന്‍. ഛായാഗ്രാഹകന്‍ പി.സുകുമാറും സുധീഷ് പിള്ളയും ചേര്‍ന്നാണ് നിര്‍മ്മാണം.
ശശി നമ്പൂതിരി എന്നാണ് ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ പേര്. പേരും പ്രശസ്തിയുെ നേടാന്‍ ആഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്യുന്ന ആളാണ് ശശി. എസ്.പി. ശ്രീകുമാര്‍, കൊച്ചുപ്രേമന്‍, ജയകൃഷ്ണന്‍, രാജേഷ്ശര്‍മ എന്നിവര്‍ക്കൊപ്പം കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയരായ അനില്‍ നെടുമങ്ങാട്, ദിവ്യാഗോപിനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്. പപ്പുവാണ് ഛായാഗ്രഹണം. ബേസിലിന്റേതാണ് സംഗീതം.
ayal sasi, sreenivasan, vineeth sreenivasan, malayalam film, film
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here