ഭർത്താവിനെയും മകളെയും കൊലപ്പെടുത്താൻ കാമുകന് കൂട്ടുനിന്നു; മകനെയും കൊലപ്പെടുത്തട്ടേയെന്ന കാമുകന്റെ ചോദ്യത്തിന് ഞെട്ടിക്കുന്ന മറുപടി നൽകി സുഷമ

സ്വന്തം ഭർത്താവിന്റെയും മകളുടെയും മൃതദേഹത്തിന് മുകളിൽ ആർത്തലച്ച് കരയുന്ന സുഷമ. ഏവരുടേയും കണ്ണ് നനയിക്കുന്ന കാഴ്ച്ച…ആരെല്ലാമോ ചേർന്ന് അവരെ ആശ്വസിപ്പിക്കാനും, പിടിച്ച് മാറ്റാനും ശ്രമിക്കുന്നു….എല്ലാം കണ്ടുകൊണ്ട് പൊട്ടിക്കരഞ്ഞ് ഒരു കോണിൽ സുഷമയുടെ ആറ് വസ്സുകാരൻ മകൻ ആരുഷ്…സുഷമയുടെ പുറംലോകമറിയാത്ത ക്രൂരകൊലപാതകങ്ങളുടെ ഏക ദൃസാക്ഷി….
ലോകത്തെ ഞെട്ടിച്ച ഖോരക്പൂർ കൊലപാതകക്കേസിലെ പ്രതിയാണ് ഇന്ന് സുഷമ. അതിൽ സുഷമയുടെ പങ്ക് പുറംലോകത്തെ അറിയിച്ചത് ആരുഷ് തന്നെയാണ്.
ആ പാതിരാ കൊലപാതകത്തിന്റെ കഥ ഇങ്ങനെ :
ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഈ ദാരുണ സംഭവം നടന്നത്. കാന്റ- ബിഷൻപൂര്വ ഏരിയയിൽ താമസക്കാരനായ വിവേക് പ്രതാപ് സിങ്ങിനേയും, മക്കളെയുമാണ് ഭാര്യ സുഷ്മാ സിങ്ങും കാമുകൻ ഡബ്‌ള്യൂ സിങ്ങും ചേർന്ന് കൊല ചെയ്തത്.
കൊലനടന്ന ദിവസം അർധരാത്രി ഡബ്ല്യൂ സിങ്ങും മറ്റു രണ്ടുപേരും വാതിലിൽ മുട്ടി. സുഷമായാണ് വാതിൽ തുറന്നത്. അവർ കട്ടിലിൽ ഉറങ്ങുകയായിരുന്ന വിവേകിനേയും മകളെയും കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു.പിടഞ്ഞുമാറി രക്ഷപെടാൻ ശ്രമിച്ച വിവേകിനെ ഒരാൾ ഇഷ്ടികകൊണ്ട് തലക്കടിച്ചതിനാൽ തലപൊട്ടി മുറിവിൽക്കൂടി തറയിലാകെ രക്തമായി.
എന്നാൽ പെൺകുട്ടി ഒന്ന് പിടയുകപോലു മുണ്ടായില്ലെന്നു ഡബ്ല്യൂസിങ് തന്റെ മൊഴിയിൽപ്പറഞ്ഞു. കൊലക്കു ശേഷം ഇരുവരുടെയും മൃതദേഹം പുറത്തുകൊണ്ടു പോയി റോഡരു കിൽ തള്ളുകയായിരുന്നു. വാഹനമിടിച്ചു കൊല്ലപ്പെട്ടു എന്ന് വരുത്തുകയായിരുന്നു ലക്ഷ്യം.
അടുത്ത ലക്ഷ്യം ആറ് വയസ്സുകാരനായ മകൻ ആരുഷായിരുന്നു. ആരുഷിനെ കടന്ന് പിടിച്ച് ഡബ്ലിയൂ സിങ്ങ് ചോദിച്ചു ‘ ഇവനെയും കൊന്നേക്കട്ടെ ? ‘ അപ്പോഴാണ് ആരുഷും ഡബ്ലിയൂ സിങ്ങും ആ ഞെട്ടിക്കുന്ന സത്യം അറിയുന്നത്. ആരുഷ് ഡബ്ലിയൂ സിങ്ങിന്റെ മകനാണ്. ആ ഒരൊറ്റ കാരണം കൊണ്ട് ആരുഷിന് തന്റെ ജീവൻ തിരിച്ച് കിട്ടി.
തറയിൽ വീണ ഭർത്താവിന്റെ രക്തം തെളിവുനശിപ്പിക്കാനായി തുടച്ചു മാറ്റിയത് സുഷമയായിരുന്നു. അതിനു ശേഷം ഇക്കാര്യങ്ങളൊന്നും പുറത്തുപറയരുതെന്നു 6 വയസ്സുള്ള മകനെ അവർ പറഞ്ഞു ബോദ്ധ്യപ്പെടുത്തുകയും ചെയ്തു.
സുഷമയും ഡബ്ലിയൂ സിങ്ങും തമ്മിലുള്ള ബന്ധം സുഷമയുടെ വിവാഹത്തിന് മുമ്പേ ഉള്ളതാണ്. സുഷമയുടെ ഭർത്താവ് വിവേക്ക് ഇല്ലാതിരുന്ന സമയത്ത് വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു ഡബ്ലിയൂ സിങ്ങ്.
കൊലപാതകത്തിന്റെ ചുരുൾ ഒന്നൊന്നായി അഴിയുന്നു
ആറ് വയസ്സുകാരൻ ആരുഷ് പോലീസിന് നൽകിയ മൊഴിയിലാണ് സുഷമയുടെയും ഡബ്ലിയൂ സിങ്ങിന്റെയും ക്രൂരകൃത്യം പുറം ലോകം അറിയുന്നത്.
അച്ഛന്റെയും സഹോദരിയുടെയും മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞുകൊണ്ട് ആ പിഞ്ചുബാലൻ അടുത്തുനിന്ന കെന്റ് സ്റ്റേഷൻ ടൗൺ ഇൻസ്‌പെക്ടർ അഭയ് മിശ്രയോട് ഈ കൊലചെയ്തത് ഡബ്ലിയൂ സിങ്ങ് ആണെന്നും അമ്മയാണ് തറയിൽ വീണ രക്തമെല്ലാം തുടച്ച് കളഞ്ഞതെന്നും പറഞ്ഞത്. ഈ മൊഴിയാണ് കേസിൽ വഴിത്തിരിവായത്.
ഡബ്‌ള്യു സിംഗ് അറിയപ്പെടുന്ന ഒരു ക്രിമിനലാണ്. ഒരു മാസം മുൻപാണ് ഒരു കൊലക്കേസിൽ ജാമ്യം ലഭിച്ചു ഇയ്യാൾ ജയിലിൽ നിന്ന് പുറത്തുവന്നത്.
woman helps lover kill husband and daughter , crime, murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here