Advertisement

ഇന്ത്യൻ ഹോട്ടലിന് യുകെ കോടതിയുടെ പിഴ; കാരണം ബിരിയാണിയുടെ മണം !!

April 30, 2017
Google News 1 minute Read
uk court, fine, indian hotel, biriyani smell

ബിരിയാണിയുടെയും കറികളുടെയും രൂക്ഷ ഗന്ധം മൂലം ഹോട്ടലുടമകളായ ഇന്ത്യൻ ദമ്പതിമാർക്ക് യു.കെ കോടതി പിഴയിട്ടു. അയൽ വാസികളുടെ പരാതിയെ തുടർന്നാണ് പിഴ ഈടാക്കിയത്. ലണ്ടനിലെ ഖുശി ഇന്ത്യൻ ബുഫേ റസ്‌റ്റോറൻറ് ഉടമകളായ ഷബാനക്കും മുഹമ്മദ് ഖുശിക്കുമാണ് പിഴ ശിക്ഷ ലഭിച്ചത്. പഞ്ചാബി ഭക്ഷണങ്ങളാണ് ഇവിടെ ഉണ്ടാക്കുന്നത്.

ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന റസ്‌റ്റോറൻറിൽ നിന്ന് ബിരിയാണിയുടെയും കറികളുടെയും രൂക്ഷ ഗന്ധം പരക്കുന്നുവെന്നാണ് പരാതി. മസാലകൾ ചേർന്ന വായു വസ്ത്രങ്ങളിലെല്ലാം പറ്റിപ്പിടിക്കുന്നതിനാൽ ഇടക്കിടെ വസ്ത്രങ്ങൾ കഴുകേണ്ട അവസ്ഥ ഉണ്ടാകുന്നുവെന്നും ചില അയൽവാസികൾ പരാതി നൽകിയിരുന്നു. റസ്‌റ്റോറൻറിന് ഉചിതമായ ഫിൽട്ടറേഷൻ സംവിധാനമില്ലാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ ഉടമസ്ഥർ പിഴയടക്കണമെന്നും വിധിച്ചു. ഇരുവരും 258 പൗണ്ട് വീതമാണ് പിഴയടക്കേണ്ടത്.

uk court, fine, indian hotel, biriyani smell

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here