പൂരം വെടിക്കെട്ട്; തൃശ്ശൂരില്‍ ഒരുക്കിയിരിക്കുന്നത് നൂതന സുരക്ഷാ സംവിധാനം

തൃശ്ശൂര്‍ പൂരത്തോട് അനുബന്ധിച്ച് നടത്തുന്ന വെടിക്കെട്ടിന് നൂതന സുരക്ഷാ സംവിധാനം ഒരുക്കി. ഇന്നലെയാണ് ഉപാധികളോടെ വെടിക്കെട്ടിന് അനുമതി ലഭിച്ചത്. പരമ്പരാഗത വെടിക്കെട്ട് നടത്താനാണ് അനുമതി. വെടിക്കെട്ടിന് പ്രധാനമായും ഉപയോഗിച്ചിരുന്ന ഗുണ്ട്, അമിട്ട്, കുഴിമിന്നൽ, ഓലപ്പടക്കം എന്നിവ വെടിക്കെട്ടിനുണ്ടാകും. ഇവയുടെ വലിപ്പവും തീവ്രതയും കുറച്ചിട്ടുണ്ട്.
വെടിക്കെട്ട് നിരീക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും കേന്ദ്രസംഘം തൃശൂരിലെത്തിയിട്ടുണ്ട്. ഡൈനാമൈറ്റ്, പൊട്ടാസ്യം ക്ലോറൈഡ് എന്നിവയുടെ ഉപയോഗം വിലക്കിയിട്ടുണ്ട്. ഗുണ്ട് 6.8 ഇഞ്ച് വ്യാസത്തില്‍ മാത്രമേ നിര്‍മ്മിക്കാന്‍ പാടുള്ളു എന്ന നിര്‍ദ്ദേശമാണ് ഇതില്‍ പ്രധാനപ്പെട്ടത്. കുഴിമിന്നല്‍ നാല് ഇഞ്ച്, അമിട്ട് ആറിഞ്ച് വ്യാസത്തിലും ഉപയോഗിക്കണം എന്നാണ് നിര്‍ദേശം.
trissur pooram, pooram,puttingal disaster,