പ്രതിരോധ വാക്സിനുകള്‍ മാരകരോഗങ്ങള്‍ക്ക് കാരണമാകുമെന്ന വാദം തെറ്റ്: കോടതി

പ്രതിരോധ വാക്സിനുകള്‍ മാരകരോഗങ്ങള്‍ക്ക് കാരണമാകുമെന്ന വാദം തെറ്റാണെന്ന് മദ്രാസ് ഹൈക്കോടതി. ഇത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഇത്തരം തെറ്റായ വിശ്വാസം പാവപ്പെട്ട ഗ്രാമീണര്‍ മക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്കാതിരിക്കാന് കാരണമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിരോധ കുത്തി വയ്പ്പിനെ തുടര്‍ന്ന് എട്ട് വയസ്സുള്ള ബാലന് ക്യാന്‍സര്‍ വന്നു എന്ന പത്ര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ ഈ നിര്‍ദേശം. ഡൽഹി എയിംസിലെ കാൻസർ ചികിൽസാ വിഭാഗത്തിന്റെ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമാണു വിധി പുറപ്പെടുവിച്ചത്.
madras high court, vaccination
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here