സെന്‍കുമാര്‍ ചുമതലയേറ്റു

പോലീസ് മേധാവിയായി സെന്‍കുമാര്‍ ചുമതലയേറ്റു. 11 മാസത്തിനു ശേഷമാണ് സെന്‍കുമാര്‍ ഈ സ്ഥാനത്ത് തിരിച്ചെത്തുന്നത്. നിയമ നടപടിയില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് സെന്‍കുമാര്‍ പ്രതികരിച്ചു.
സ്ത്രീകളോടുള്ള സുരക്ഷയ്ക്കും, റോഡ് നിയമങ്ങള്‍ക്കും മുന്‍ഗണന നല്‍കുമെന്നും നഗരങ്ങളില്‍ കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്നും സെന്‍കുമാര്‍. വാഹനാപകടങ്ങള്‍ കുറയ്ക്കാനുള്ള കാര്യങ്ങള്‍ക്ക് രൂപം നല്‍കും.
സര്‍ക്കാറിന് കിഴിലുള്ള ഒരു ഉദ്യോഗസ്ഥനാണ് ഡിജിപി. ഡിവൈഎസ്പി മാരെ മാറ്റാന്‍ സര്‍ക്കാറിന് അധികാരമുണ്ട്. പോലീസ് സര്‍ക്കാര്‍ നയങ്ങളും നിയമവും നടപ്പാക്കും. സര്‍ക്കാറുമായി ഏറ്റ് മുട്ടലിനില്ല. ജനങ്ങള്‍ക്കും സര്‍ക്കാറിനും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനാണ് മുന്‍ഗണന. തന്റെ കിഴിലുള്ള എല്ലാ ഉദ്യോഗസ്ഥരേയും കുറിച്ച് വ്യക്തമായി എല്ലാം അറിയാം, അവരെങ്ങനെ പ്രതികരിക്കുമെന്നും അറിയാം. ഞാന്‍ പ്രവര്‍ത്തിക്കുന്ന രീതി അവര്‍ക്കുമറിയാം, അത് കൊണ്ട് പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. രമണ്‍ ശ്രീവാസ്തവ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവാണ്. അദ്ദേഹം പോലീസിന്റെ കാര്യങ്ങളില്‍ ഇടപെടുമെന്ന് തോന്നുന്നില്ലെന്നും സെന്‍കമാര്‍ പറഞ്ഞു.
senkumar, tp senkumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here