എസ്എന്‍ഡിപിയില്‍ ഇപ്പോഴുള്ളത് അഴിമതി നേതൃത്വം ; വി മുരളീധരനെതിരെ പരോക്ഷ വിമര്‍ശനവുമായി ടി പി സെന്‍കുമാര്‍

കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ പരോക്ഷ വിമര്‍ശനവുമായി ടി പി സെന്‍കുമാര്‍. എസ്എന്‍ഡിപിയില്‍ ഇപ്പോഴുള്ളത് അഴിമതി നേതൃത്വമാണെന്നും വെള്ളാപ്പള്ളിക്കൊപ്പം പോകേണ്ടവര്‍ പോകട്ടെയെന്നും സെന്‍കുമാര്‍ തുറന്നടിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സെന്‍കുമാറിന്റെ പ്രതികരണം. തന്നെയും സുഭാഷ് വാസുവിനെയും തള്ളിപ്പറഞ്ഞ വി മുരളീധരന്റെ പ്രസ്താവനയെ ഗൗരവമായി കാണുന്നില്ലെന്നും സെന്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച വി മുരളീധരന്‍ ടി പി സെന്‍കുമാറിനെയും സുഭാഷ് വാസുവിനെയും തള്ളിപ്പറഞ്ഞിരുന്നു. തനിക്കൊപ്പം ശ്രീനാരായണീയര്‍ ഉണ്ടാകുമെന്നും വി മുരളീധരന്റെ പ്രസ്താവന തന്നെ ബാധിക്കില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. അതേസമയം, വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ച വി മുരളീധരന്റെ നടപടിയില്‍ ബിജെപിക്കുള്ളിലും വിമര്‍ശനം ശക്തമായിട്ടുണ്ട്. അഴിമതിക്കേസില്‍ ആരോപണവിധേയരെന്ന നിലയിലും, ശബരിമല വിഷയം, ഉപതെരഞ്ഞെടുപ്പുകള്‍ എന്നിവയില്‍ ബിജെപിക്കെതിരെ പരസ്യ നിലപാടെടുത്ത വ്യക്തിയെന്ന കാരണത്താലും വി.മുരളീധരന്റെ വെള്ളാപ്പള്ളി അനുകൂല നിലപാട് സംഘപരിവാറിനെയും ചൊടിപ്പിച്ചിട്ടുണ്ട്.
Story Highlights- TP Senkumar , V Muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here