കോഴിക്കോട് വെളിച്ചെണ്ണ മില്ലിന് തീ പിടിച്ചു

fire

കോഴിക്കോട് വടകരയിൽ   സ്വകാര്യ  വെളിച്ചെണ്ണ മില്ലിന് തീ പിടിച്ച് വൻ നഷ്ടം. കോഴിക്കോട്ടെ വലിയ മില്ലുകളിൽ ഒന്നാണിത്. മില്ലിൽ ഏതാണ്ട് പൂർണമായും അഗ്നി പടർന്നു.  ആളപായം ഇല്ലെ

ന്നാണ് പ്രാഥമിക വിവരം. പ്രവർത്തന സമയം അല്ലാത്തതിനാൽ അകത്ത്  ആളുണ്ടായിരുന്നില്ല. ലക്ഷങ്ങളുടെ ഉപകരണങ്ങളും ഉൽപ്പന്നങ്ങളും കത്തി നശിച്ചു , ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു

മൂന്ന് കെട്ടിടങ്ങളിലായാണ് മില്‍ പ്രവര്‍ത്തിച്ചിരുന്നത്. മൂന്ന് കെട്ടിടങ്ങളിലേക്കും തീപടര്‍ന്നു. ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ഫയര്‍ഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി.

oil mill, fire, kozhikode‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More