അറബ് ഹോപ് മേക്കേഴ്‌സിനെ ആദരിക്കാനൊരുങ്ങി ഷെയ്ഖ് മുഹമ്മദ്

അറബ് ഹോപ്‌മേക്കേഴ്‌സിൽ വിജയികളായവരെ ആദരിക്കാനൊരുങ്ങി ദുബായി ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയും കൂടിയായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം. മെയ് 18 ന് ദുബായ് സ്റ്റുഡിയോ സിറ്റിയിലെ സൗണ്ട് സ്‌റ്റേജിലാണ് ചടങ്ങ് നടക്കുക.
അതിജീവനത്തിന്റെ ജീവിത കഥകളിലൂടെ അറബ് ജനതയുടെ ഇടയിൽ പ്രതീക്ഷയുടെ വെള്ളി വെളിച്ചം വിതറുക എന്നതാണ് അറബ് ഹോപ് മേക്കേഴ്‌സ് പദ്ധതിയുടെ ലക്ഷ്യം. ഇതിൽ മികച്ചവരെയാണ് മെയ് 18 ന് ആദരിക്കുക. അവരുടെ ജീവിതയാത്രയും നേട്ടവുമെല്ലാം പരിഗണിച്ചാണ് ആദരം.
22 രാജ്യങ്ങളിൽ നിന്നായി 65,000 എൻട്രികളാണ് അറബ് ഹോപ് മേക്കർ ഇനിഷ്യേറ്റിവിന് ലഭിച്ചത്. ഇതിൽ വിജയിയാകുന്ന ‘ഗ്രേറ്റസ്റ്റ് ഹോപ് മേക്കറിന്’ 1 മില്ല്യൺ ദിർഹമാണ് സമ്മാനമായി ലഭിക്കുക.
dubai ruler honor arab hope makers
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here