കേരളത്തിൽ എച1എൻ1 രോഗം പിടിമുറുക്കുന്നു; മരണം 30 കടന്നു

H1N1 fever grips Kerala more than 30 dead cholera in kerala

കേരളത്തിൽ എച്1എൻ1 രോഗം വ്യാപിക്കുന്നു. പത്തനം തിട്ട ചെറുകോൽ സ്വ ദേശി സുഭദ്ര (45) വെള്ളിയാഴ്ച മരിച്ചതോടെ അഞ്ചുമാസത്തിനിടെ എച്ച്1 എ ൻ1 പിടിപെട്ട് മരിച്ചവരുടെ എണ്ണം 33 ആയി.

സർക്കാർ ആശുപത്രികളിലെ മാത്രം കണക്കെടുത്താൽ കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ മരിച്ചത് ഒമ്പത് പേരാണ്. സ്വകാര്യ ആശുപത്രികളിലെയും, മറ്റ് നാടൻ ചികിത്സാ രീതികൾ, ഹോമിയോ കേന്ദ്രങ്ങൾ എന്നിവ ആശ്രയിച്ചവരുടെ കണക്കുകൾ എവിടെയും എഴുതപ്പെടാതെ പോകുന്നു.

സംസ്ഥാനത്തെ മിക്കവാറും എല്ലാ ജില്ലകളിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും തിരുവനന്തപുരം,  കൊല്ലം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്  ജില്ലകളിൽ അവസ്ഥ അതിഗുരുതരമാണ്. 1500 ഓളം പേരിൽ 443 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ  വ്യക്തമാക്കുന്നു.

H1N1 fever grips Kerala more than 30 dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More