ഹരിയാനയിലെ കൂട്ടമാനഭംഗം: വിചാരണക്ക് അതിവേഗ കോടതി വേണമെന്ന് കവിത ജെയിൻ
May 14, 2017
2 minutes Read

ഹരിയാനയിലെ റോത്തഗിൽ കൂട്ടമാനഭംഗത്തിനിരയായ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ വിചാരണക്കായി അതിവേഗ കോടതി വേണമെന്ന ആവശ്യവുമായി ഹരിയാന വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി കവിത ജെയിൻ. സ്ത്രീകൾക്കെതിരായ നടക്കുന്ന അതിക്രമ കേസുകളിൽ വിചാരണ നടത്തുന്നതിന് പ്രത്യേക കോടതികൾ ആവശ്യമാണെന്നും ഇത് കുറ്റകൃത്യത്തിന് മുതിരുന്നവർക്ക് ശിക്ഷയെ കുറിച്ചുള്ള ഭയമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തിയതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജെയിൻ.
hariyana mass rape need speedy trial says kavita jain
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement