ഭിന്നലിംഗക്കാർക്ക് ജോലിനൽകുന്ന ആദ്യ സർക്കാർകമ്പനിയെന്ന ഖ്യാതി ഇനി കൊച്ചി മെട്രോയ്ക്ക് സ്വന്തം

ഭിന്നലിംഗക്കാർക്ക് ജോലിനൽകുന്ന ആദ്യ സർക്കാർകമ്പനിയെന്ന ഖ്യാതി കൊച്ചി മെട്രോയ്ക്ക് സ്വന്തം. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നീക്കം.
മെട്രോയുടെ ആദ്യഘട്ടത്തിൽ 23 ഭിന്നലിംഗക്കാർക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) നിയമനം നൽകിയത്. ഇവർ പരിശീലനം
പൂർത്തിയാക്കി. 18 പേരെ ഹൗസ് കീപ്പിങ്ങിലും അഞ്ചുപേരെ ടിക്കറ്റിങ് വിഭാഗത്തിലുമാണ് നിയമിച്ചത്. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള സർവീസിനാണിത്.
സമൂഹത്തിൽ വലിയൊരു മാറ്റത്തിന് വഴിതെളിക്കുന്നതാണ് മെട്രോയുടെ നടപടിയെന്ന് ഹൗസ് കീപ്പിങ് വിഭാഗത്തിലേക്ക് നിയമനം ലഭിച്ച ശീതൾ ശ്യാമിന്റെ വാക്കുകൾ. കൊച്ചിമെട്രോയുടെ മാതൃക മറ്റുസ്ഥാപനങ്ങളും പിന്തുടരുമെന്നാണ് പ്രതീക്ഷയെന്ന് വിൻസി പറയുന്നു. ടിക്കറ്റിങ് വിഭാഗത്തിലാണ് വിൻസിക്ക് നിയമനം ലഭിച്ചിരിക്കുന്നത്.
kochi metro gives job transgenders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here