അണയാതെ അമൃതാ സുരേഷ്

അണയാതെ എന്ന അമൃത സുരേഷിന്റെ ആദ്യ വീഡിയോ ആല്‍ബം റിലീസ് ചെയ്തു. അമൃത ആദ്യമായി സംഗീത സംവിധാനം ചെയ്ത ഗാനമാണിത്. ഫോര്‍വേഡ് മാഗസിനാണ് വീഡിയോ ആല്‍ബം റിലീസ് ചെയ്തിരിക്കുന്നത്. പാടിയിരിക്കുന്നതുംഅമൃത തന്നെയാണ്.
ജീവിതത്തില്‍ സംഭവിച്ച വിഷമഘട്ടങ്ങളില്‍ നിന്നെല്ലാം ഉയര്‍ത്തെഴുന്നേല്‍ക്കുന്ന പെണ്‍കുട്ടികുട്ടിയുടെ കഥയെന്ന രീതിയിലാണ് ആല്‍ബം ചിത്രീകരിച്ചിരിക്കുന്നത്. നടന്‍ ബാലയുമായുള്ള വിവാഹമോചനത്തിന്റെ പശ്ചാത്തലത്തില്‍ ഇറങ്ങിയ ആല്‍ബം അമൃതയുടെ അവസ്ഥ തന്നെയാണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ വിവാഹ മോചന വാര്‍ത്തയുമായി ആദ്യം രംഗത്ത് എത്തിയത് ബാലയായിരുന്നു. അപ്പോഴെല്ലാം ഇതിനെ ശക്തമായി എതിര്‍ത്ത് കൊണ്ടാണ്അമൃത എത്തിയത്. എന്നാല്‍ ചില ചാനല്‍ ഷോ കളിലും ഇന്റര്‍വ്യൂകളിലും ബാല വിവാഹമോചനം സ്ഥിരീകരിച്ച് രംഗത്തെത്തിയിരുന്നു.
bala, amrutha suresn , anayathe, video album
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here