കേരളത്തിന് എയിംസ്; ഉറപ്പ് ലഭിച്ചതായി മന്ത്രി ഷൈലജ ടീച്ചര്‍

ഏറെക്കാലമായി കേരളം ആവശ്യപ്പെടുന്ന എയിംസ് അനുവദിക്കാന്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ.പി. നഡ്ഡ ഉറപ്പുനല്‍കിയതായി ആരോഗ്യവകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. രാജ്യാന്തര നിലവാരത്തിലുള്ള ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കേരളത്തില്‍ അനുവദിക്കുന്നത് സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഇന്ന് കേന്ദ്രമന്ത്രിയുമായി ആരോഗ്യവകുപ്പുമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് കേരളത്തിന്റെ ഈ ആവശ്യം പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പുനല്‍കിയത്. കേരളത്തിലെ ആരോഗ്യ പരിപാലന സംവിധാനത്തില്‍ കേന്ദ്രമന്ത്രി പൂര്‍ണ്ണ സംതൃപ്തി അറിയിച്ചു. കേരളത്തിലെ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനള്‍ക്ക് എല്ലാവിധ സഹായസഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തതായും മന്ത്രി അറിയിച്ചു.
aims,kk shylaja,shylaja teacher,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here