ന്യൂമാൻ കോളേജ് അധ്യാപകന്റെ കൈവെട്ട് കേസ്; അഞ്ച് പ്രതികൾക്കെതിരെ എൻ.ഐ.എ കുറ്റപത്രം

തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിന്റെ
കൈവെട്ടിയ കേസിൽ അഞ്ച് പ്രതികൾക്കെതിരെ എൻ.ഐ.എയുടെ കുറ്റപത്രം തയാറായി. എൻ.ഐ.എ ആസ്ഥാനത്തുനിന്നുള്ള അനുമതിക്കായി അയച്ചിരിക്കുന്ന കുറ്റപത്രം വൈകാതെ കോടതിയിൽ സമർപ്പിക്കും.
ആദ്യഘട്ട വിചാരണക്ക് പിന്നാലെ പിടിയിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മൂവാറ്റുപുഴ രണ്ടാർക്കര തോട്ടത്തിക്കുടി വീട്ടിൽ സജിൽ, ആലുവ കുഞ്ഞുണ്ണിക്കര മരങ്ങാട്ട് വീട്ടിൽ എം.കെ. നാസർ (44), ഒാടക്കാലി തേലപ്പുറം ഷഫീഖ് (27), ആലുവ ഉളിയന്നൂർ കരിമ്പരപ്പടി വീട്ടിൽ കെ.എ. നജീബ് (38), അശമന്നൂർ പള്ളിപ്പടി കിഴക്കനായിൽ വീട്ടിൽ അസീസ് ഒാടക്കാലി (32) എന്നിവർെക്കതിരെയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ഒന്നര വർഷത്തിലേറെയായി ഇവർ വിചാരണകാത്ത് ജയിലിൽ കഴിയുകയാണ്.
newman college prof hand chop case NIA prepared charge sheet against 5
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here