ഇത് ട്രെയിനല്ല, സ്ക്കൂള്‍!!

വിദ്യാഭ്യാസം എന്നാല്‍ ഒരു യാത്രയാണെന്ന് പറഞ്ഞാല്‍ കണ്ണൂര്‍ മൗവ്വഞ്ചേരി യുപി സ്ക്കൂളിന് അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. വെറും യാത്രയല്ല, ട്രെയിന്‍ യാത്ര!!
ഈ അധ്യയന വര്‍ഷം സ്ക്കൂളിലേക്കെത്തുന്ന കരുന്നുകളെ കാത്ത് സ്ക്കൂള്‍ ട്രെയിന്‍ ആയി മുഖം മിനുക്കിയിരിക്കുകയാണ്. ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകള്‍ മുഴുവനും ട്രെയിനിന്റെ അതേ രൂപത്തിലേക്ക് മാറി കഴിഞ്ഞു. ആര്‍ട്ടിസ്റ്റ് വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ക്കൂള്‍ ട്രെയിനിന്റെ മാതൃകയില്‍ പെയിന്റ് ചെയ്തത്. ഇവിടെ നിന്ന് ഒറ്റയ്ക്കോ മാതാപിതാക്കളുടെ ഒപ്പമോ സെല്‍ഫി എടുത്ത് സമ്മാനം നേടാനുള്ള സൗകര്യവും സ്ക്കൂള്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. സ്ക്കൂളിന്റെ ഫെയ്സ് ബുക്ക് പേജില്‍ ഈ ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യുകയാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ ചെയ്യേണ്ടത്.
mowancheri, kannur, mowancheri up school, art
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here