ഇവരാണ് ചരിത്രത്തില്‍ ഇടം നേടിയ, ഭിന്നലിംഗക്കാരായ ‘കൊച്ചി മെട്രോ ജോലിക്കാര്‍’

ഭിന്നലിംഗക്കാര്‍ക്ക് മെട്രോയില്‍ ജോലിയ്ക്ക് അവസരം നല്‍കിയതിലൂടെ കൊച്ചി മെട്രോ സര്‍വീസ് തുടങ്ങും മുമ്പേ ഓടിക്കയറിയത് ലോകത്തിന്റെ നെറുകയിലേക്ക് കൂടിയാണ്. വിദേശ മാധ്യമങ്ങളില്‍ വരെ കൊച്ചി മെട്രോയുടെ ഈ വലിയ ഉദ്യമം വാര്‍ത്തയായി. 13ഭിന്നലിംഗക്കാര്‍ക്കാണ് കൊച്ചി മെട്രോയില്‍ ജോലി ലഭിച്ചത്.
തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഇന്നലെയായിരുന്നു രണ്ടാം ഘട്ട പരിശീലനം നല്‍കിയത്. ആലുവ മുട്ടം യാര്‍ഡിലാണ് പരിശീലനം തുടങ്ങിയത്. തുടര്‍ന്ന് മെട്രോ കോച്ചുകളില്‍ യാത്ര ചെയ്ത സംഘം അന്പാട്ടുകാവ്, പാലാരിവട്ടം സ്റ്റേഷനുകളിലെത്തി. സുരക്ഷ, ടിക്കറ്റിംഗ് തുടങ്ങിയ കാര്യങ്ങളില്‍ കെ.എം.ആര്‍.എല്‍. അധികൃതര്‍ ക്ലാസുകളെടുത്തു. വൈകിട്ട് മെട്രോ ഓഫീസിലെത്തിയ പതിമൂന്നംഗ സംഘത്തോട് മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് സംസാരിച്ചു
transgenders, kochi metro, metro
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here