മഹാഭാരതം, കര്‍ണ്ണന്റെ വേഷം ചെയ്യുന്നത് ഈ നടന്‍

വിവാദങ്ങള്‍ക്കിടയിലും മോഹന്‍ലാലിന്റെ മഹാഭാരതം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 1000കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ഈ ചിത്രം എംടിയുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമായി എംടിയുടെ തന്നെ തിരക്കഥയിലാണ് ഒരുങ്ങുന്നത്.
ചിത്രത്തില്‍ കര്‍ണ്ണന്റെ വേഷം ചെയ്യുന്നത് തെലുങ്ക് താരം നാഗാര്‍ജ്ജുനയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. തെലുങ്ക് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിട്ടത്. രണ്ട് വര്‍ഷം മുമ്പ് എംടി തന്നെയാണ് നാഗാര്‍ജ്ജുനയോട് ഇക്കാര്യം സംസാരിച്ചതെന്ന് നാഗാര്‍ജ്ജുന പറയുന്നു. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും എന്നാല്‍ തന്റെ കഥാപാത്രത്തിന് പ്രാധാന്യം ഉണ്ടെങ്കില്‍ അഭിനയിക്കാമെന്ന് അന്നേ എംടിയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും നാഗാര്‍ജ്ജുന പറഞ്ഞു.
nagarjuna,mahabharatham,mohanlal,mt vasudevan nair,randamoozham,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here