ടോവിനോയും പാർവതിയും ആദരാഞ്ജലി അർപ്പിച്ചു (വീഡിയോ )
![](https://www.twentyfournews.com/wp-content/uploads/2017/05/tovino-maala-parvathy.jpg?x52840)
‘ഗോദ’ യുടെ അണിയറ പ്രവർത്തകർ ദുഃഖം കടിച്ചമർത്തി ആദരാഞ്ജലികൾ അർപ്പിക്കുകയാണ്…
ഗോദയിലെ നായകൻ ടോവിനോയും സ്വഭാവ വേഷം ചെയ്ത പാർവതിയും ആദരാഞ്ജലികൾ അർപ്പിച്ചു കഴിഞ്ഞു. സിനിമയുടെ അണിയറ പ്രവർത്തകർ കൂട്ടത്തോടെ ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത ആദരാഞ്ജലി ആർക്കെന്നതാണ് പ്രസക്തം. അത് ബീഫിനായിരുന്നു. ഇതിനായി ഒരു വീഡിയോ അവർ പോസ്റ്റ് ചെയ്യുന്നുമുണ്ട്.
മോഡി രാജ്യവ്യാപകമായി ബീഫിനോട് ഈ ‘ചതി’ ചെയ്യുമെന്ന് മുൻകൂട്ടി കണ്ടാണോ സിനിമയിൽ ഈ രംഗം ഉണ്ടാക്കിയതെന്ന് സ്വാഭാവികമായും സംശയിക്കുകയും ആകാം. എന്തായാലും തീയറ്ററിൽ നിറഞ്ഞ കയ്യടി നേടിയ രംഗം ആയിരുന്നു ഇത്.
പഞ്ചാബിൽ ബീഫും പൊറോട്ടയും തപ്പി നടക്കുന്ന രണ്ടു തെക്കേ ഇന്ത്യക്കാർ ഗോ സംരക്ഷണ സമിതിക്കാരുടെ മുന്നിൽ പെടുന്നതും യഥേഷ്ടം ഇടി വാങ്ങുന്നതുമായ രംഗത്തിന്റെ ആരംഭം ഇതായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here