എമ്പുരാനിലെ എന്റെ മികച്ച പ്രകടനം മോഹൻലാലിനൊപ്പമുള്ള കോമ്പിനേഷൻ സീനിൽ ; ടൊവിനോ തോമസ്

എമ്പുരാനിൽ മോഹൻലാലുമായി തനിക്ക് കോമ്പിനേഷൻ സീൻ ഉണ്ടെന്ന് ടൊവിനോ തോമസ്. എമ്പുരാന്റെ നാലാമത്തെ ക്യാരക്റ്റർ പോസ്റ്റർ വിഡിയോയിൽ സംസാരിക്കുകയായിരുന്നു ടൊവിനോ. ലൂസിഫറിൽ ചുരുങ്ങിയ സമയം കൊണ്ട് മികച്ചൊരു ക്യാരക്റ്റർ ഗ്രാഫ് ഉള്ള കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞുവെങ്കിലും മോഹൻലാലിനൊപ്പമൊരു സീൻ ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
എന്നാൽ എമ്പുരാനിൽ അത് ഉണ്ട് മാത്രവല്ല ചിത്രത്തിലെ തന്റെ ഏറ്റവും മികച്ച പ്രകടനം ആ സീനിൽ ആവും, കാരണം മികച്ച നടന്മാർക്കൊപ്പം അഭിനയിക്കുമ്പോൾ അങ്ങനെ സംഭവിക്കാറുണ്ട് എന്നും ടൊവിനോ തോമസ് പറഞ്ഞു.

“എമ്പുരാനിൽ ജതിൻ രാംദാസിന്റെ കഥാപാത്രത്തെ എങ്ങനെയാവും ഡെവലപ്പ് ചെയ്യുക എന്ന് വളരെ കൗതുകമുണ്ടായിരുന്നു, സ്ക്രിപ്റ്റ് വായിച്ചപ്പോൾ ആ കൗതുകം വർധിച്ചു, കാരണം ആദ്യ ഭാഗത്തേക്കാൾ വല്യ ക്യാരക്റ്റർ ആർക്ക് എമ്പുരാനിൽ ജതിന്റെ കഥാപാത്രത്തിനുണ്ട്. ഞാൻ ഏറ്റവും കൂടുതൽ വേദികളിൽ പറഞ്ഞിട്ടുള്ള ഡയലോഗ്, ലൂസിഫറിലെ, “മുണ്ടുടുക്കാനും അറിയാം ആവശ്യം വന്നാൽ അത് മടക്കി കുത്താനും അറിയാം ” എന്ന ഡയലോഗാണ്” ടൊവിനോ തോമസ് പറയുന്നു.
ഇനി വരാനിരിക്കുന്നത് മോഹൻലാലിന്റേയും പ്രിത്വിരാജിന്റെയും അടക്കം 3 ക്യാരക്റ്റർ പോസ്റ്ററുകൾ ആണ്. അവയിൽ മൂന്നാമൻ ആരാണ് എന്ന ആകാംക്ഷയിൽ ആണ് ആരാധകർ.
ഡ്രാഗണിന്റെ ചിത്രമുള്ള വെള്ള വസ്ത്രം ധരിച്ച് തിരിഞ്ഞു നിൽക്കുന്ന ഒരാളുടെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. വിദേശത്തു നിന്നുള്ള ഒരു നടനാവാം അത് എന്ന ഊഹവും അതുമായി ബന്ധപ്പെട്ട ചർച്ചകളും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്തു. എമ്പുരാന്റെ ടീം സസ്പെൻസ് ആക്കി വെച്ചിരിക്കുന്ന ആ നടന്റെ പോസ്റ്റർ ആവാം മൂന്നാമത്തേത് എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Story Highlights :My best performance in Empuraan is the combination scene with Mohanlal ; Tovino Thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here