ഗ്രാൻഡ് സ്ലാം പോരാട്ടം ഇന്ന് ആരംഭിക്കും

ഗ്രാൻഡ് സ്ലാം ടെന്നിസ് മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. പാരീസിലെ റൊളാങ് ഗാരോയിലാണ് പോരാട്ടങ്ങൾ നടക്കുന്നത്. പത്താം ഫ്രഞ്ച് കിരീടം ലക്ഷ്യമിടുന്ന നദാല്‍, ദ്യോകോവിച്ച്, മറെക്ക, പുതുമുഖങ്ങളിൽ ഏഴാം റാങ്കുകാരൻ ഡൊമിനിക തീം, ജർമനിയുടെ വണ്ടർ ബോയ് അലക്സാണ്ടർ സ്വരേവ് തുടങ്ങിയ നിരവധി താരങ്ങള്‍ തീ പാറുന്ന പോരാട്ടങ്ങള്‍ കാണികള്‍ക്ക് സമ്മാനിക്കും.
ഉത്തേക വിലക്ക് നീങ്ങിയ മരിയ ഷറപോവ വൈൽഡ് കാർഡ് എൻട്രിയിലൂടെ തിരിച്ചെത്താൻ ശ്രമിച്ചെങ്കിലും സംഘാടകരുടെ അനുമതി ലഭിക്കാത്തതിനാല്‍ മത്സര രംഗത്ത് ഇല്ല. റോജർ ഫെഡററും ഗര്‍ഭിണിയായതിനാല്‍ സെറീന വില്യംസിും ഇക്കുറി കളിക്കളത്തിലെത്തില്ല. മോഷ്ടാവിെൻറ ആക്രമണത്തിൽ പരിക്കേറ്റ ചെക്ക് താരം പെട്ര ക്വിറ്റോവയും മത്സര രംഗത്തുണ്ട്.
grand slam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here