എന്താ ആൺവീട് കണ്ടാൽ ?

‘ഞങ്ങൾക്ക് ആൺ വീട് കാണണം’ എന്ന ട്വന്റിഫോർ ന്യൂസ് ക്യാംപയിനോട് എഴുത്തുകാരി സുധക്കുട്ടിയുടെ പ്രതികരണം
വിവാഹിതയായ് മറ്റൊരു വീട്ടിലേക്ക്, തീർത്തും അപരിചിതമായ മറ്റൊരു ചുറ്റുപാടിലേയ്ക്ക് കയറി ചെല്ലേണ്ടി വരുന്ന ഏതൊരു പെൺകുട്ടിയുടെയുടെയും ഉത്കണ്ഠ നമുക്ക് ഊഹിക്കാവുന്നതേയുള്ളു; എനിക്ക് അത്തരമൊരു സ്ഥിതി ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടില്ലെങ്കിലും.
Read Also : ഞങ്ങൾക്ക് ആൺ വീട് കാണണം
കാരണം ഞങ്ങൾ ഇരുവരും അയൽക്കാരും വീടുകളുടെ ഭൂമിശാസ്ത്രം പരസ്പരം അറിയാവുന്നവരും ആയിരുന്നു. പോരായ്മകൾ പെരുപ്പിച്ചു കാട്ടാൻ താത്പര്യം ഉണ്ടായിരുന്നുമില്ല. കാലം മാറി, കഥ മാറി…എന്നിട്ടും ആചാരങ്ങളിലെ പെണ്ണനുഭവങ്ങളുടെ ഗ്രാഫ് കുത്തനെ താഴേക്ക് തന്നെ. നാളിത് വരെ ഒരു ‘ആൺകാണൽ’ ചടങ്ങ് നടന്നതായി കേട്ടറിവില്ല(പ്രണയം ഇതിൽ പെടുന്നില്ല, കേട്ടോ)
വരന്റെ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടാത്തത്! അവന് പെൺവീട് കാണാം…പരിസരം നിരീക്ഷിക്കാം..തെങ്ങിന്റെ മണ്ടയിലെത്ര തേങ്ങയുണ്ടെന്ന് വരെ കണക്കെടുത്തിട്ട് പോകാം. ഈ വക സൗജന്യങ്ങളൊന്നും വധുവിന് അവകാശപ്പെട്ടതല്ല !!!
Read More : ഉണര്‍ന്നെഴുന്നേറ്റത് ആണ്‍വീട്ടിലെ അപരിചിതത്വത്തിലേക്ക്
ആയുസ്സിന്റെ വലിയ ഒരു ഭാഗം ചെലവഴിക്കേണ്ട ജീവിത പരിസരം നേരത്തേ ഒന്ന് കാണാൻ അവൾക്ക് അവകാശമില്ലെന്ന നിയമം ആരുടെ സൗകര്യാർത്ഥം ചമയ്ക്കപ്പെട്ടതാവും?? ആരും ഉത്തരം തരില്ല കാരണം ഉത്തരം ആർക്കും അറിയില്ലല്ലോ. പകരം അടുക്കള കാണൽ ചടങ്ങ് നടത്തും. പശൂം ചത്ത് മോരിലെ പുളീം പോയി കഴിഞ്ഞ്. ഒരു സംശയം, സത്യത്തിൽ നിയുക്ത വധു നേരത്തേ കണ്ടു ബോധ്യപ്പെടേണ്ടതല്ലേ അടുക്കളയും അണിയറയും ഉമ്മറവുമൊക്ക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here